Skip to main content

കൂട്ടിലങ്ങാടി -പറക്കോട് പാലം ഉദ്ഘാടനം

മമ്പാട് - വണ്ടൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന  കൂട്ടിലങ്ങാടി -പറക്കോട് പാലം  ഇന്ന് (ജൂലൈ 10)  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചര്‍  ഉദ്ഘാടനം ചെയ്യും. മമ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശമീന കാഞ്ഞിരാല അധ്യക്ഷയാവും.
2018 ഓഗസ്റ്റിലെ പ്രളയത്തില്‍ തകര്‍ന്ന പാലം മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുനര്‍നിര്‍മിച്ചത്. എട്ട് മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള പാലത്തിന്  10,18,492 രൂപയാണ് നിര്‍മാണ ചെലവ്. മെയ് 28നാണ് പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. കവുങ്ങ് കൊണ്ട് നിര്‍മിച്ച താത്കാലിക പാലമായിരുന്നു ഇതുവരെ ജനങ്ങളുടെ ആശ്രയം. പാലത്തിന് ഇരു വശവും കോണ്‍ക്രീറ്റ് കൈവരികളും  തോടില്‍  കരിങ്കല്ല് കൊണ്ട് സംരക്ഷണ ഭിത്തിയും ഒരുക്കിയിട്ടുണ്ട്. ഇതോടെ  മഴക്കാലത്ത്  പറക്കോട് തോട് കര കവിഞ്ഞ്  ഉണ്ടാവുന്ന വ്യാപക കൃഷി നാശത്തിനും  പരിഹാരമാവും.
 

date