Post Category
മഞ്ചേരി മെഡിക്കല്‍ കോളജില്‍ വീണ്ടും പ്ലാസ്മ ചികിത്സ
മഞ്ചേരി മെഡിക്കല്‍ കോളജില്‍ രണ്ടാമത്തെ പ്ലാസ്മ ചികിത്സയും വിജയം. ചോക്കാട് പഞ്ചായത്തിലെ അജിത് കുമാര്‍ എന്ന 56 കാരനാണ് പ്ലാസ്മ ചികില്‍സയിലൂടെ ഇന്നലെ (ജൂലൈ ഒന്‍പത്) രോഗവിമുക്തനായത്. രോഗം ബാധിച്ച് ജൂണ്‍ 17 മുതല്‍ ഇദ്ദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. നേരത്തെ രണ്ട് പേര്‍ക്ക് നടത്തിയ പ്ലാസ്മ ചികിത്സയില്‍ ഒരാള്‍ രോഗമുക്തി നേടുകയും മറ്റൊരാള്‍ ചികില്‍സയില്‍ ഇരിക്കെ മരിക്കുകയും ചെയ്തിരുന്നു.
date
- Log in to post comments