Skip to main content

ജില്ലയില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കി

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയും അല്ലാതെയും കോവിഡ് 19 രോഗവ്യാപനമുണ്‍ാകുന്ന സാഹചര്യത്തില്‍ ആരോഗ്യമേഖലയില്‍ ആവശ്യമായ സജ്ജീകരണങ്ങളും സൗകര്യങ്ങളും ഒരുക്കാന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍ദേശം നല്‍കി. ജില്ലാതല ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ് യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.  കോവിഡ് പരിശോധന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പരിശോധനാ ഫലം പെട്ടെന്ന് ലഭിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കി. കണ്‍ൈന്‍മെന്റ് സോണുകളില്‍ നടപ്പാക്കുന്ന പ്രത്യേക നിയന്ത്രണങ്ങള്‍ ജനങ്ങള്‍ പാലിക്കണം. കോവിഡ് പരിശോധനകള്‍ ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് നടത്തണം. ആംബുലന്‍സിന്റെ കുറവ് പരിഹരിക്കാനും നിര്‍ദേശം നല്‍കി.
യോഗത്തില്‍ ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍,  പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങള്‍, എ.ഡി.എം എന്‍.എം മെഹറലി, ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീം, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ് അഞ്ജു, ഡി.എം. ഒ ഡോ.കെ.സക്കീന, ജില്ലാ സപ്ലൈ ഓഫീസര്‍ കെ.രാജീവ്, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ടി.ജി ഗോകുല്‍ എന്നിവര്‍ പങ്കെടുത്തു.
 

date