Skip to main content

നാഷനല്‍ സാമ്പിള്‍ സര്‍വേ ജൂലൈ 13 മുതല്‍ പുനരാരംഭിക്കും

കോവിഡ്19 മൂലം നിര്‍ത്തിവച്ച നാഷനല്‍ സാമ്പിള്‍ സര്‍വേ ജൂലൈ 13 മുതല്‍ ജില്ലയിലെ  എടവണ്ണയിലും എടയൂരും പുനരാരംഭിക്കും. എടവണ്ണ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്നിലും എടയൂരിലെ വാര്‍ഡ്  15 ലുമാണ് സര്‍വേ തുടങ്ങുന്നത്. നന്നംമുക്കിലും പെരുമ്പടപ്പിലും സര്‍വേ തുടങ്ങുന്ന തീയതികള്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നത് അനുസരിച്ച് തീരുമാനിക്കും.  78 -ാംമത് സാമൂഹിക സാമ്പത്തിക സര്‍വേയാണ്  തിങ്കളാഴ്ച മുതല്‍ തുടങ്ങുന്നത്. രണ്‍് ഘട്ടങ്ങളിലായാണ് സര്‍വേ നടത്തുന്നത്. ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം വീടുകളില്‍ നിന്നും അവശ്യസാധനങ്ങളുടെ മാസ ചെലവുകള്‍, കുടുംബത്തിലെ അംഗങ്ങള്‍ നടത്തിയിട്ടുള്ള യാത്രയിലെ ചെലവ്,  അടിസ്ഥാന ജനസംഖ്യാ വിവരങ്ങള്‍ തുടങ്ങിയവ ശേഖരിക്കും. ഈ വീടുകളില്‍ നിന്ന് സ്റ്റാറ്റിസ്റ്റിക്കല്‍ മോഡല്‍ അനുസരിച്ച് തെരഞ്ഞെടുക്കുന്ന 30 വീടുകളില്‍നിന്ന് രാംഘട്ടത്തില്‍ വിശദവിവരങ്ങള്‍ ശേഖരിക്കും. 
വീട്, ഫ്‌ളാറ്റ് വാങ്ങലും നിര്‍മാണവും, വീട് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സാധനസാമഗ്രികള്‍,  ലോണ്‍, തൊഴില്‍, ഫോണ്‍, ടിവി, ന്യൂസ് പേപ്പര്‍  തുടങ്ങിയവയുടെ ലഭ്യത, പ്രധാനമന്ത്രി ആവാസ് യോജന, സമഗ്ര ശിക്ഷാ പദ്ധതി തുടങ്ങിയവയെ സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള  അറിവ്, മാലിന്യ നിര്‍മാര്‍ജനത്തിന് ഉപയോഗിക്കുന്ന രീതി, സാങ്കേതിക, കമ്പ്യൂട്ടര്‍ പരിജ്ഞാനം തുടങ്ങിയവയാണ് രണ്‍ാംഘട്ടത്തില്‍ ശേഖരിക്കുന്നത്. 
എന്‍.എസ്.ഒ കോഴിക്കോട് നടത്തുന്ന സാമ്പിള്‍ സര്‍വേ ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും ജനപ്രതിനിധികളുടെയും പഞ്ചായത്തി ന്റെയും പൂര്‍ണ അറിവോടെയാണ് നടത്തുന്നത്.  സര്‍വേയുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതിന് ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ജൂലൈ ഏഴിന് ചേര്‍ന്നിരുന്നു. യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജൂലൈ എട്ട്, ഒന്‍പത് തീയതികളില്‍ തിരുനാവായയില്‍  തൊഴില്‍ സംബന്ധമായ പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ പൂര്‍ത്തിയാക്കിയത്. 
പഞ്ചായത്തുകളുടെ അനുരഞ്ജനത്തില്‍ സര്‍വേ തുടങ്ങിയിട്ടും പഞ്ചായത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു എന്ന രീതിയില്‍ കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്ന് എന്‍.എസ്.ഒ റിജീയനല്‍ മേധാവി എഫ്. മുഹമ്മദ് യാസിര്‍ അറിയിച്ചു.  രണ്‍ു   ഘട്ടങ്ങളിലായി നടത്തുന്ന സര്‍വേയില്‍   മുന്‍കൂട്ടി തീരുമാനിച്ച എല്ലാ വിവരങ്ങളും ശേഖരിക്കുന്നുണ്‍്. എന്‍. എസ്.ഒ യുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഔദ്യോഗിക സ്ഥിരീകരണം ഇല്ലാതെ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കണമെന്നും എന്‍.എസ്.ഒ റിജീയനല്‍ മേധാവി അറിയിച്ചു.

date