Skip to main content

കോവിഡ് 19 - സ്വകാര്യ ട്യൂഷനുകൾ ഒഴിവാക്കണം: ജില്ലാ കലക്ടർ

 

 

 

സമ്പര്‍ക്കം മൂലമുളള കോവിഡ് കേസുകള്‍ ജില്ലയിലും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയാൻ  അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ലോക്ഡൗണ്‍ ഇളവുകള്‍ പലപ്പോഴും ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ രൂക്ഷമായ പ്രത്യാഘാതങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്. 

സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളിലും വീടുകളിലും ട്യൂഷന്‍ എടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം ട്യൂഷന്‍ ക്ലാസ്സുകള്‍ ഒഴിവാക്കേണ്ടതാണ്. സർക്കാർ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ട്യൂഷൻ ക്ലാസ്സുകൾ തുടരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. 

date