Post Category
നിർധന വിദ്യാർത്ഥികൾക്ക് വിവോ കേരളയുടെ മൊബൈൽ ഫോൺ
ആലപ്പുഴ: കോവിഡ് 19 ലോക്ക് ഡൗണിനെത്തുടർന്ന് സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ നടക്കുന്ന സാഹചര്യത്തിൽ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സഹായവുമായി വിവോ കേരള. ജില്ലയിലെ നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിനായി പത്ത് സ്മാർട്ട് ഫോണുകൾ വിവോ കേരള ടീം, ജില്ല കളക്ടർ എ. അലക്സാണ്ടറിന് കൈമാറി. വിവോ കേരള ഡിസ്ട്രിബ്യൂഷൻ മാനേജർ സുമേഷ് പണിക്കർ, ആലപ്പുഴ ബ്രാഞ്ച് മാനേജർമാരായ എസ്.റ്റി അരുൺ, ബാലു ബാബു എന്നിവർ ചേർന്നാണ് ഫോണുകൾ കൈമാറിയത്.
date
- Log in to post comments