Post Category
വനിതാ സോഷ്യൽ വർക്കറെ നിയമിക്കുന്നു
ആലപ്പുഴ: തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ/സർക്കാരിതര/ പൊതുമേഖല/സ്വകാര്യ മേഖല തുടങ്ങിയ തൊഴിലിടങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിനു ജില്ല വനിത ശിശു വികസന ഓഫീസറുടെ കീഴിൽ ഒരു വനിത സോഷ്യൽ വർക്കറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. വനിത ക്ഷേമ രംഗത്ത് പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനകളിൽ നിന്നും താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷകൾ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ജൂലൈ 15നകം താൽപര്യപത്രം നല്‍കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ല വനിത ശിശു വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0477- 2960147.
date
- Log in to post comments