പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി
2017 ഡിസംബറില്‍ നടത്തിയ കെ-ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാഭവന് വെബ്സൈറ്റിലും, www.ktet.kerala.gov.in എന്ന വെബ്പോര്‍ട്ടലിലും ഫലം ലഭ്യമാണ്. നാലു കാറ്റഗറികളിലായി 82708 പേര് പരീക്ഷ എഴുതിയതില്‍ 22,448 പേര് കെ-ടെറ്റ് യോഗ്യതാ പരീക്ഷ വിജയിച്ചു. കാറ്റഗറി ഒന്നില്‍ 4921, കാറ്റഗറി രണ്ടില്‍ 10105, കാറ്റഗറി മൂന്നില്‍ 5179, കാറ്റഗറി നാലില്‍ 2243 പേരും വിജയിച്ചു. ശ്രീവിദ്യ കെ, ആകാശ് എസ്.കെ എന്നിവര്‍ കാറ്റഗറി ഒന്നിലും, ശില്പ കെ, വിദ്യാശ്രീ പി.കെ എന്നിവര്‍ കാറ്റഗറി രണ്ടിലും, ശ്രീലക്ഷ്മി എം.എസ്, ജോയിസ് പോള്‍ എന്നിവര്‍ കാറ്റഗറി മൂന്നിലും രോഹിണി സി.പി, മുഹമ്മദ്ഷാ ഐ. എന്നിവര്‍ കാറ്റഗറി നാലിലും 80 ശതമാനം മാര്‍ക്ക് നേടി ക്യാഷ് അവാര്‍ഡിന് അര്‍ഹരായി. വിജയിച്ചവര്‍ വിജ്ഞാപനത്തില്‍ നിഷ്ക്കര്ഷിച്ചയോഗ്യത തെളിയിക്കുന്നതിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്ക് അവരവരുടെ പരീക്ഷാ കേന്ദ്രം സ്ഥിതിചെയ്യുന്നിടത്തെ സ്ഥലത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഏപ്രില്‍ ഒന്നു മുതല്‍ ഹാജരാകണം.
പി.എന്‍.എക്സ്.824/18
- Log in to post comments