Skip to main content

ധനസഹായം : അപേക്ഷ 31 മുമ്പ് നല്കണം

 

ആലപ്പുഴ :കേരള കൈതൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതിയില്‍ അംഗത്വം എടുത്ത ശേഷം നിലവില്‍ വന്ന കേരള സംസ്ഥാന അസംഘടിതത്തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗത്വം പുനസ്ഥാപിക്കാന്‍ കഴിയാതെ കുടിശ്ശിക വരുത്തിയ ക്ഷേമനിധി അംഗങ്ങള്‍ക്ക് കൂടി കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000/- രൂപ ധനസഹായം ലഭിക്കും. ഇതിനായി അംഗങ്ങള്‍ അവരുടെ ക്ഷേമനിധി രജിസ്‌ട്രേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ക്ഷേമനിധി പാസ്സ്ബുക്കിന്റെ ആദ്യത്തെ പേജ്, അവസാനം അംശാദായം അടച്ചതിന്റെ പേജ് എന്നിവയുടെ കോപ്പി സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ http://boardswelfareassistance.lc.kerala.gov.in എന്ന ലിങ്ക് മുഖേന ഓണ്‍ലൈനായി അക്ഷയകേന്ദ്രങ്ങള്‍ വഴി ജില്ലാ ഓഫീസില്‍ നല്കണം. അവസാന തീയതി ജൂലൈ 31. മുമ്പ് അപേക്ഷ സമര്‍പ്പിച്ചിരുന്നവരും, ധനസഹായം നേരിട്ട് ലഭിച്ചവരും അപേക്ഷിക്കേണ്ടതില്ലെന്ന് ജില്ല എക്‌സിക്യു'ട്ടീവ് ഓഫീസര്‍ അറിയിച്ചു.

date