ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർ സെക്കൻററി സ്കൂൾ പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശനം
ആലപ്പുഴ: ഐ.എച്ച്.ആർ.ഡി.യുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കൽ ഹയർസെക്കൻററി സ്കൂളുകളിലെ ഈ അധ്യയന വർഷത്തെ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerala.gov.in/thss എന്ന വെബ്സൈറ്റ് മുഖേന ഓൺലൈൻ ആയോ സ്കൂളുകളില്‍ നേരിട്ടോ അപേക്ഷ നല്‍കാം. പ്രവേശനത്തിനുള്ള അപേക്ഷകൾ ബന്ധപ്പെട്ട സ്കൂളുകളിൽ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 24 ആണ്. ഓൺലൈൻ ആയി അപേക്ഷിക്കുന്നവർ അപേക്ഷാ പ്രക്രിയ പൂർത്തിയാക്കിയ ശേഷം വെബ്സൈറ്റിൽ നിന്ന് പൂർണമായ
അപേക്ഷ ഡൌൺലോഡ് ചെയ്യണം. ഈ അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ രജിസ്ട്രേഷന് ഫീസ് സഹിതം (പട്ടികജാതി/പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപ) 24 ന് വൈകിട്ട് 3.00 മണിയ്ക്ക് മുമ്പായി ബന്ധപ്പെട്ട സ്കൂളുകളിൽ സമർപ്പിക്കേണ്ടതാണ്. സി.ബി.എസ്.സി/ഐ.സി.എസ്.സി വിഭാഗത്തിൽ നിന്നുള്ള അപേക്ഷകർക്ക് പ്രസ്തുത തീയതിക്ക് മുമ്പായി പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്ത പക്ഷം അപേക്ഷ
സമർപ്പിക്കുന്നതിന് യുക്തമായ അവസരം ലഭിക്കും. ഐ.എച്ച്.ആർ.ഡിക്ക് കീഴിൽ സംസ്ഥാനത്ത് ചേര്‍ത്തല (ആലപ്പുുഴ-0478 2552828), പുതുപ്പള്ളി (കോട്ടയം - 04812351485), കലൂര്‍ (എറണാകുളം-0484 2347132), മുട്ടട (തിരുവനന്തപുരം-0471 2543888), അടൂർ (പത്തനംതിട്ട – 04734224078), മല്ലപ്പള്ളി (പത്തനംതിട്ട-0469 2680574) എന്നിവിടങ്ങളിലുള്‍പ്പടെ ടെക്നിക്കൽ
ഹയർസെക്കൻഡറി സ്കൂളുകൾ നിലവിലുണ്ട്. ആപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ഐ.എച്ച്.ആര്.ഡിയുടെ വെബ്സൈറ്റ് ആയ ihrd.ac.in ലും ലഭ്യമാണ്. വിശദവിവരങ്ങൾക്ക് email: ihrd.itd@gmail.com
- Log in to post comments