Skip to main content

മഴക്കാല മുന്നൊരുക്കം; മോക്ഡ്രിൽ

മോക്ഡ്രിൽ നടത്തി

എറണാകുളം: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ആലുവ താലൂക്കിൽ മോക്ഡ്രിൽ നടത്തി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നും ലഭിച്ച പുഴകളിലെ ജലനിരപ്പ് ഉയരുമെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിലായിരുന്നു മോക്ഡ്രിൽ നടത്തിയത്. ശ്രീമൂലനഗരം പഞ്ചായത്തിലെ രണ്ടാം വാർഡിൽ നിന്നും ജനങ്ങളെ ക്യാമ്പുകളിലേക്ക് സുരക്ഷിതമായി മാറ്റി. 22 പേരെ നാല് ക്യാമ്പുകളിലായാണ് താമസിപ്പിച്ചത്. കോവിഡ് ലക്ഷണമുള്ളവരെയും പ്രത്യേക ക്യാമ്പുകളിലേക്കും മാറ്റി. ആംബുലൻസിലാണ് കോവിഡ് ലക്ഷണമുള്ളവരെ മാറ്റിയത്. പോലീസ്, ഫയർഫോഴ്സ്, ആരോഗ്യം, റവന്യൂ, തദ്ദേശ സ്ഥാപനങ്ങൾ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

മഴക്കാല മുന്നൊരുക്കം; മൂവാറ്റുപുഴയിൽ മോക്ഡ്രിൽ നടത്തി

മുവാറ്റുപുഴ: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി മൂവാറ്റുപുഴ താലൂക്കിൽ മോക്ഡ്രിൽ നടത്തി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നും ലഭിച്ച മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതിനെ തുടർന്ന് മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയരുമെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിലായിരുന്നു മോക്ഡ്രിൽ നടത്തിയത്. മൂവാറ്റുപുഴ നഗരസഭയിലെ ഇലാഹിയ സ്കൂൾ പരിസരത്ത് നിന്നും ജനങ്ങളെ ക്യാമ്പുകളിലേക്ക് സുരക്ഷിതമായി മാറ്റി. 21 പേരെ നാല് ക്യാമ്പുകളിലായാണ് താമസിപ്പിച്ചത്. കോവിഡ് ലക്ഷണമുള്ളവരെയും പ്രത്യേക ക്യാമ്പുകളിലേക്കും മാറ്റി. ആംബുലൻസിലാണ് കോവിഡ് ലക്ഷണമുള്ളവരെ മാറ്റിയത്. പോലീസ്, ഫയർഫോഴ്സ്, ആരോഗ്യം, റവന്യൂ, തദ്ദേശ സ്ഥാപനങ്ങൾ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.മോക്ഡ്രിൽ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ പൊതു ജനങ്ങളിൽ ആശയക്കുഴപ്പവും ഒഴിവായി.മോക്ഡ്രില്ലിന് തഹസിൽദാർ കെ.എസ്.സതീശൻ, അഡി.തഹസിൽദാർ പി.പി.അസ്മാബീവി, നഗരസഭാ സെക്രട്ടറി എൻ.പി. കൃഷ്ണ രാജ്, എസ്.ഐ ടി.എം.സൂഫി, വിവിധ വകുപ്പുദ്യോഗസ്ഥരായ കെ.വി.വിൻസന്റ്, പി.ജി.സുനിൽകുമാർ, സജി, സി.ആർ.വിനോദ്, സന്തോഷ്, ബി.ഡി.ഒ എം.എസ്.സഹിത തുടങ്ങിയവർ നേതൃത്വം നൽകി.3.27 ന് ആരംഭിച്ച മോക്ഡ്രിൽ 4.08 ന് അവസാനിച്ചു.

ഫോട്ടോ അടിക്കുറിപ്പ്: മൂവാറ്റുപുഴയിൽ നടത്തിയ മോക്ഡ്രില്ലിൽ നിന്ന്

മോക്ക്ഡ്രിൽ നടന്നു

എറണാകുളം: മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി പറവൂർ താലൂക്കിൽ മോക്ക്ഡ്രിൽ നടന്നു. നോർത്ത് പറവൂർ നഗരസഭയിലെ നാലാം വാർഡിൽ ആണ് മോക്ക്ഡ്രിൽ നടത്തിയത്. താലൂക്കിൽ 4 ദുരിതാശ്വാസ ക്യാമ്പുകൾ ഇതിനായി തയ്യാറാക്കി. റവന്യൂ, അഗ്നിശമന സേന, പോലീസ്, ആരോഗ്യം, ആർ.ടി.ഒ, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ മോക്ഡ്രില്ലിൽ പങ്കെടുത്തു.

പറവൂർ ഗവ. ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ രണ്ട് ക്യാമ്പുകളാണ് തയ്യാറാക്കിയത്. ഒന്ന് സാധാരണ ജനവിഭാഗത്തിനും മറ്റൊന്ന് പ്രായമായവർക്കും വേണ്ടിയുള്ളതാണ്. പറവൂർ ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലേക്ക് കോവിഡ് 19 നിരീക്ഷണത്തിൽ ഉള്ളവരെയും തോന്ന്യകാവ് ഗവ. ആയുർവേദ ആശുപത്രിയിലേക്ക് കോവിഡ് 19 ലക്ഷണങ്ങൾ ഉള്ളവരെയും മാറ്റി.

മോക്ഡ്രില്ലിന് ശേഷം ഫോർട്ട്കൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗിൻ്റെ അധ്യക്ഷതയിൽ അവലോകന യോഗം നടന്നു. പറവൂർ നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ, തഹസിൽദാർ എം.എച്ച് ഹരീഷ്, ജോയിൻ്റ് ആർ.ടി.ഒ രാജൻ എൻ.ആർ, ഇൻ്റർ ഏജൻസി ഗ്രൂപ്പ് പ്രതിനിധികൾ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.

date