Skip to main content

നീം ടൈൽ, സാനിറ്റൈസർ ഡിസ്പെൻസർ - വൈവിധ്യമാർന്ന ഉത്പന്നങ്ങളുമായി ബാംബൂ കോർപ്പറേഷൻ

വിതരണോദ്ഘാടനം മന്ത്രി നിർവഹിക്കും

എറണാകുളം: ബാംബൂ കോർപ്പറേഷൻ നിർമ്മിക്കുന്ന
 പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളായ
ബാംബൂ കോമ്പോസിറ്റ് നീം ടൈൽ, ബാംബൂ ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ എന്നിവയുടെ വിപണനോദ്ഘാടനം  വ്യവസായ വകുപ്പ് മന്ത്രി  ഇ.പി. ജയരാജൻ ജൂൺ 22ന് വൈകിട്ട് 4 മണിക്ക് ആലുവ ഗസ്റ്റ് ഹൗസിൽ നിർവഹിക്കും. അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വ ഹിക്കും.

ഗുണനിലവാരമുള്ള പനമ്പും, ആര്യവേപ്പിൻ്റെ മരവും ഉപയോഗിച്ചാണ് ടൈൽ നിർമ്മിച്ചിരിക്കുന്നത്. പ്രകൃതിദത്തമായ പശയും ഉപയോഗിച്ചിരിക്കുന്ന ടൈൽ ദീർഘനാൾ ഈടു നിൽക്കും. പ്രതിവർഷം അഞ്ച് കോടി രൂപയുടെ ഉത്പാദനമാണ് നീം ടൈലിലൂടെ കോർപ്പറേഷൻ ലക്ഷ്യമിടുന്നത്.

ഈറ്റ - പനമ്പ് മേഖലയിലെ തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമിട്ട് അന്തർദേശീയ നിലവാരമുള്ള മുള, ഈറ്റ ഉത്പന്നങ്ങൾ തദ്ദേശീയമായി നിർമ്മിക്കുകയാണ് കോർപ്പറേഷൻ. കോർപ്പറേഷൻ്റെ പുതിയ ലോഗോയുടെ പ്രകാശനവും മന്ത്രി നിർവഹിക്കും. പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

date