പൊക്കാളി കർഷകരുടെ യോഗം ചേർന്നു
എറണാകുളം: പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളിലെ പൊക്കാളി കർഷകരുടെ യോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എസ് ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയിൽപ്പെടുത്തി ഈ മേഖലയിലെ ലക്ഷ്യങ്ങളും പ്രശ്നങ്ങളും ചർച്ച ചെയ്തു. പാടശേഖര സമിതികൾ അവർ നേരിടുന്ന പ്രശ്നങ്ങൾ യോഗത്തിൽ ഉന്നയിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഭക്ഷ്യ ഉത്പാദനം വർധിപ്പിക്കേണ്ടതിൻ്റെ ആവശ്യകത കർഷകരെ ഓർമ്മിപ്പിച്ചു.
വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സജീവ് ആൻ്റണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നെൽസൺ കോച്ചേരി, പുഷ്പി പൊന്നൻ, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡൻ്റ് മാർട്ടിൻ ആൻ്റണി, കൃഷി വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ സെറിൻ ഫിലിപ്പ്, കുമ്പളങ്ങി, ചെല്ലാനം കൃഷി ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments