Skip to main content

കൊറോണ കൺട്രോൾറൂം,കാക്കനാട്, എറണാകുളം, 19/6/20 ബുള്ളറ്റിൻ - 6.15  PM

•       ജില്ലയിൽ ഇന്ന് 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

•       ജൂൺ 14 ന് കുവൈറ്റ്-കൊച്ചി വിമാനത്തിൽ എത്തിയ 37 വയസുള്ള ഏലൂർ സ്വദേശിനി, ഇവരുടെ 8 വയസുള്ള മകൻ, അതേ വിമാനത്തിലെത്തിയ  33 വയസുള്ള കോതമംഗലം സ്വദേശി, 29 വയസുള്ള നോർത്ത് പറവൂർ സ്വദേശി, ജൂൺ 11 കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള മഞ്ഞപ്ര സ്വദേശി, ജൂൺ 7 ന് മുംബൈ - കൊച്ചി വിമാനത്തിലെത്തിയ 25 വയസുള്ള നേര്യമംഗലം സ്വദേശിനി,  ജൂൺ 8 ന് മുംബൈ - കൊച്ചി വിമാനത്തിലെത്തിയ 24 വയസുള്ള പല്ലാരിമംഗലം സ്വദേശി, ജൂൺ  17  ന് ഡൽഹി - കൊച്ചി വിമാനത്തിലെത്തിയ 48 വയസുള്ള തമിഴ്നാട് സ്വദേശി, ജൂൺ 17 ന് ട്രയിൻ മാർഗം മുംബൈയിൽ നിന്ന് കൊച്ചിയിലെത്തിയ 38 വയസുള്ള മരട് സ്വദേശിനി, ജൂൺ 8 ന് ട്രയിൻ മാർഗം മുംബൈയിൽ നിന്ന് കൊച്ചിയിലെത്തിയ 41 വയസുള്ള മരട് സ്വദേശി, ജൂൺ 8 ന് ട്രെയിനിൽ ഡൽഹിയിൽ നിന്നും കൊച്ചിയിലെത്തിയ 25 വയസുള്ള മൂവാറ്റുപുഴ സ്വദേശിനി  എന്നിവർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. 

•       ഇന്ന് 1106 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 672 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12479 ആണ്.  ഇതിൽ 10121 പേർ വീടുകളിലും, 447 പേർ കോവിഡ് കെയർ സെന്ററുകളിലും, 1911 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

•       ഇന്ന് 11 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. 
       കളമശ്ശേരി മെഡിക്കൽ കോളേജ്- 8
       മുവ്വാറ്റുപുഴ ജനറൽ ആശുപത്രി – 1
       സ്വകാര്യ ആശുപത്രികൾ - 2

•       വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 12 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
       കളമശ്ശേരി മെഡിക്കൽ കോളേജ്- 6
       പറവൂർ താലൂക്ക് ആശുപത്രി- 3 
       സ്വകാര്യ ആശുപത്രികൾ - 3

•       ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 150 ആണ്.
       കളമശ്ശേരി മെഡിക്കൽ കോളേജ് – 50 
       മൂവാറ്റുപുഴ ജനറൽ ആശുപത്രി- 4
       അങ്കമാലി അഡ്ലക്സ്- 67
       ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4
       സ്വകാര്യ ആശുപത്രികൾ - 25

•       ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 115 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിലും അങ്കമാലി അഡല്ക്സിലുമായി 110 ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 4 പേരും, സ്വകാര്യ ആശുപത്രിയിൽ ഒരാളും ചികിത്സയിലുണ്ട്. 

•       ഇന്ന് ജില്ലയിൽ നിന്നും 125 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് . ഇന്ന് 141 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.  ഇതിൽ 11   എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്.  ഇനി 273  ഫലങ്ങളാണ് ലഭിക്കാനുള്ളത്.

•       ഇന്ന് 351 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 117 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•       ജില്ലാ സർവൈലൻസ് യൂണിറ്റിൽ നിന്ന് ഇന്ന് നിരീക്ഷണത്തിലുള്ള 395 പേരെ നേരിട്ട് വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. കൂടാതെ സംശയ നിവാരണത്തിനായി 42 ഫോൺ വിളികൾ സർവൈലൻസ് യൂണിറ്റിലേക്കും എത്തി.

•       ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനത്തിലെ വ്യക്തിഗത സുരക്ഷാഉപാധികൾ, മാസ്കുകളുടെ ഉപയോഗം, കൈകഴുകുന്ന രീതി, നിരീക്ഷണ മാനദണ്ഡങ്ങൾ എന്നിവയിൽ പരിശീലനം നൽകി.

•       വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സംഘങ്ങൾ ഇന്ന് 6122 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

•       ഐ.എം.എ ഹൗസിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 228 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 79 ചരക്കു ലോറികളിലെ 96  ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 51  പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല.
 

date