Skip to main content

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു കാര്‍ ലോണ്‍

 

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍  പട്ടികജാതിയില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു കാര്‍ ലോണ്‍ പദ്ധതിയില്‍ വായ്പ നല്‍കുന്നു. ജില്ലയിലുള്ള പട്ടികജാതിയില്‍പ്പെട്ട  സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം.

   അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ടവരും, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ, സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിലോ, സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളിലോ സ്ഥിരാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന  ജീവനക്കാര്‍ ആയിരിക്കണം.  പരമാവധി വായ്പാ തുക 5,00,000/ രൂപ.  അപേക്ഷകര്‍ 21 നും 48 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.  കുടുംബ വാര്‍ഷിക വരുമാനം 6 ലക്ഷം രൂപ കവിയരുത്.  മറ്റേതെങ്കിലും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഇതേ ആവശ്യത്തിന് വായ്പ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകര്‍ക്ക് കാര്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം.  താല്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ നാഗമ്പടത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. 

date