Skip to main content

ജൂലൈ ഒന്നു മുതല്‍ ഓട്ടോകളില്‍ മീറ്ററും ഓട്ടോഫെയര്‍ ചാര്‍ട്ടും നിര്‍ബന്ധം

എറണാകുളം: ജില്ലയില്‍ ഓട്ടോറിക്ഷ യാത്രക്കാരില്‍ നിന്നും കൂടുതല്‍ ചാര്‍ജ്ജ് ഈടാക്കുന്നുവെന്ന പരാതി വ്യാപകമായതിനെ  തുടര്‍ന്ന് എറണാകുളം ആര്‍.ടി.ഒയുടെ പരിധിയില്‍ വരുന്ന ഓട്ടോറിക്ഷകളില്‍ ജൂലൈ ഒന്നു മുതല്‍ ഓട്ടോ ഫെയര്‍ ചാര്‍ട്ട് പ്രദര്‍ശിപ്പിക്കണമെന്നും മീറ്റര്‍ പ്രവര്‍ത്തിക്കണമെന്നും ആര്‍.ടി.ഒ നിര്‍ദേശം നല്‍കി. ഈ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഓട്ടോഫെയര്‍ ചാര്‍ട്ടിന്റെ കോപ്പി മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും

date