Post Category
അഭിമുഖം ജൂലൈ 8 ന്
എറണാകുളം : ഇൻഷുറൻസ് മെഡിക്കൽ സർവീസ് , ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, ആയുർവേദ കോളേജ് എന്നീ വകുപ്പുകളിലേക്ക് ഫാർമസിസ്റ്റ് ഗ്രേഡ് 2 ആയുർവേദ എൻസിഎ - വിശ്വകർമ്മ തസ്തികയുടെ ഇൻറർവ്യൂ 2020 ജൂലൈ എട്ടിന് എറണാകുളം ജില്ലാ പിഎസ് സി ഓഫീസിൽ നടക്കും. കോവിഡ് 19 രോഗവ്യാപനം നിലനിൽക്കുന്നതിനാൽ ഗവൺമെന്റ് അനുശാസിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ അഭിമുഖത്തിൽ പങ്കെടുക്കാവൂ. അഭിമുഖ മെമ്മോ പ്രൊഫൈലിൽ ലഭ്യമാണ്. മെമ്മോ ലഭിക്കാത്ത ഉദ്യോഗാർഥികൾ 0484 2314500 എന്ന നമ്പറിൽ ബന്ധപ്പെടുക
date
- Log in to post comments