താല്ക്കാലിക ഒഴിവുകള്‍
കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തില്‍ ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (ഗേള്‍സ്) നിലവിലുള്ള എച്ച്.എസ്.എ ഇംഗ്ലീഷ്, മലയാളം, റെസിഡന്റ് ട്യൂട്ടര്‍ തസ്തികകളിലെ ഒഴിവിലേയ്ക്കും 2018-19 അദ്ധ്യയന വര്‍ഷം താല്ക്കാലികമായി ഉണ്ടായേക്കാവുന്ന എച്ച്.എസ്.എ ഹിന്ദി, കണക്ക്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ് തസ്തികകളിലെ ഒഴിവുകളിലേയ്ക്കും കരാര്‍ അടിസ്ഥാ നത്തില്‍ താല്ക്കാലിക അദ്ധ്യാപകരെ നിയമിക്കുന്നു. 2018-19 വര്‍ഷത്തേയ്ക്ക് മാത്രമായി ഓരോ വിഷയങ്ങള്‍ക്കും പ്രത്യേകം റാങ്ക് പട്ടിക തയ്യാറാക്കുന്നതിനായി യോഗ്യരായവരില്‍ നിന്നും (പി.എസ്.സി നിയമനത്തിന് നിഷ്‌ക്കര്‍ഷിക്കുന്ന യോഗ്യതകള്‍) അപേക്ഷ ക്ഷണിച്ചു. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ സ്‌കൂളുകളില്‍ താമസിച്ചു പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. കരാര്‍ കാലാവധിയില്‍ യോഗ്യതാ പ്രമാണങ്ങളുടെ അസ്സല്‍ ടി സ്‌കൂളില്‍ സമര്‍പ്പിക്കേണ്ടതും കരാര്‍ കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് തിരികെ നല്‍കുന്നതുമാണ്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും അദ്ധ്യാപക നൈപുണ്യവും ഉള്ളവര്‍ക്ക് ഇന്റര്‍വ്യൂവിന് വെയ്‌റ്റേജ് മാര്‍ക്ക് ഉണ്ടായിരിക്കും. വെള്ളക്കടലാസില്‍ ബയോഡേറ്റയും, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും മാര്‍ച്ച് 15ന് വൈകുന്നേരം അഞ്ചിനകം പ്രോജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി കാഞ്ഞിരപ്പള്ളി, മിനി സിവില്‍ സ്റ്റേഷന്‍ രണ്ടാം നില, കാഞ്ഞിരപ്പള്ളി പി.ഒ, പിന്‍. 686507 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04828 202751 എന്ന നമ്പരില്‍ ബന്ധപ്പെടുക. റെസിഡന്റ് ട്യൂട്ടര്‍ തസ്തികയിലേയ്ക്ക് സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.
(കെ.ഐ.ഒ.പി.ആര്‍-480/18)
- Log in to post comments