Skip to main content

പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം

 

ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന  പട്ടിക വര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ലംപ്‌സം ഗ്രാന്റും ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള പ്രതിമാസ സ്റ്റെപന്റും നല്‍കുന്നതിന് നടപടികള്‍ ആരംഭിച്ചു. 

 

വിദ്യാര്‍ഥികളുടെ വിശദമായ വിവരങ്ങള്‍, സ്‌കൂള്‍ മേധാവിയുടെ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ ജൂലൈ 30 നകം            സ്‌കൂള്‍ അധികൃതര്‍ ലഭ്യമാക്കണമെന്ന് ഐ.ടി.ഡി. പി. പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04828 20 2751

date