Post Category
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 11ന്
ഈ മാസം 11ന് ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം നടക്കും. അഞ്ച് വയസ്സില്‍ താഴെയുള്ള എല്ലാ കു'ികള്‍ക്കും ഓരോ ഡോസ് നല്‍കും. പരിപാടിയുടെ വിജയത്തിനായി ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ കൂടിയ ജില്ലാതല ടാക്‌സ് ഫോഴ്‌സ് എല്ലാ വകുപ്പുകളോടും സഹകരണം അഭ്യര്‍ത്ഥിച്ചു. വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ജില്ലാതല മേധാവികള്‍, കുടുംബശ്രീ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, ഐ.എം.എ പ്രതിനിധികള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍, ആരോഗ്യകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ എിവര്‍ പങ്കെടുത്തു. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സഹകരണ സ്ഥാപനങ്ങള്‍ എിവിടങ്ങളിലെ വാഹനങ്ങള്‍ പ്രോഗ്രാമിന്റെ നടത്തിപ്പിനായി ഉപയോഗിക്കുതിനും കമ്മിറ്റി തീരുമാനിച്ചു.
date
- Log in to post comments