Post Category
കരാര്‍ നിയമനം
നാട്ടകം കുടുംബാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്‍ ഗ്രേഡ് രണ്ട്, ഡ്രൈവര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഗവണ്‍മെന്‍റ് അംഗീകൃത സ്ഥാപനത്തില്‍നിന്ന് ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടി യും പാരാമെഡിക്കല്‍ കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റുമാണ് ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്കുള്ള യോഗ്യത. എട്ടാം ക്ലാസ് വിജയിച്ചവരെയാണ് ഡ്രൈവര്‍ തസ്തികയില്‍ പരിഗണിക്കുന്നത്. ടാക്സി പെര്‍മിറ്റുള്ള ഒമ്നി വാന്‍ ഉണ്ടായിരിക്കണം.
പ്രായം 40ല്‍ താഴെയായിരിക്കണം. അപേക്ഷകള്‍ ജൂലൈ 13നകം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നേരിട്ടോ fhcnattakom@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ നല്‍കണം. ഇന്‍റര്‍വ്യൂ കോട്ടയം മുന്‍സിപ്പാലിറ്റി കൗണ്‍സില്‍ ഹാളില്‍ ജൂലൈ 15ന് രാവിലെ 10.30ന് നടക്കും. ഫോണ്‍: 0481 2362299
date
- Log in to post comments