Skip to main content

ഓട്ടോ-ടാക്സി വായ്പ പദ്ധതിക്ക് അപേക്ഷിക്കാം

 

    സംസ്ഥാന പട്ടികജാതി-വര്‍ഗ വികസന കോര്‍പ്പറേഷനും ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷനും ചേര്‍ന്ന് തൊഴില്‍രഹിതരായ പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടപ്പിലാക്കുന്ന 'ഓട്ടോ-ടാക്സി' വായ്പ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 55 നും ഇടയില്‍ പ്രായമുള്ള കുടുംബ വാര്‍ഷിക വരുമാനം നഗര പ്രദേശങ്ങളില്‍ 120000 രൂപയിലും ഗ്രാമപ്രദേശങ്ങളില്‍ 98000 രൂപയിലും താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ലൈസന്‍സും ബാഡ്ജും ഉണ്ടാകണം. 3.70 ലക്ഷമാണ് വായ്പ്പയായി അനുവദിക്കുക. ആറ് ശതമാനം പലിശ നിരക്കില്‍ അഞ്ച് വര്‍ഷംകൊണ്ട് അടച്ചുതീര്‍ക്കണം. 

date