Skip to main content
മുണ്ടൂർ ഗ്രാമപഞ്ചായത്തിലെ വടക്കുമുറി കോട്ടപള്ളം റോഡ് കെ വി വിജയദാസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മുണ്ടൂർ പഞ്ചായത്തിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം നടന്നു.

 

 ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ മുണ്ടൂർ  ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം കെ.വി വിജയദാസ് എം.എൽ.എ  നിർവ്വഹിച്ചു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി ബിന്ദു അധ്യക്ഷയായി.

     ജില്ലാ പഞ്ചായത്തിന്റെ എസ്. സി വികസന ഫണ്ടിൽനിന്നും 30 ലക്ഷവും                     മുണ്ടൂർ ഗ്രാമപഞ്ചായത്തിന്റെ ആറ് ലക്ഷം രൂപയുൾപ്പെടെ  36 ലക്ഷം ചെലവഴിച്ച്
മുണ്ടൂർ പഞ്ചായത്തിലെ വടക്കുമുറി-കോട്ടപ്പള്ളം  റോഡ്   നിർമ്മിച്ചു. ഒന്നര കിലോമീറ്റർ നീളമുള്ള റോഡാണ് നിർമ്മിച്ചത്.

 *അങ്കണവാടി കെട്ടിടങ്ങൾ*

 മുണ്ടൂർ ഗ്രാമപഞ്ചായത്തിലെ  13-)o വാർഡ് *നായമ്പലം* അങ്കണവാടി കെട്ടിടം, ഒടുവങ്ങാട് അങ്കണവാടി കെട്ടിടം എന്നിവയും    ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് അങ്കണവാടികൾ നിർമ്മിച്ചത്. 

 *മുണ്ടൂർ ജി.എൽ.പി സ്കൂളിൽ ക്ലാസ് മുറി*

 മുണ്ടൂർ ജി.എൽ.പി സ്കൂളിൽ നിർമ്മിച്ച പുതിയ ക്ലാസ് മുറി എം. എൽ. എ ഉദ്ഘാടനം ചെയ്തു. പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ  7 ലക്ഷം രൂപ ഉപയോഗിച്ചാണ് ക്ലാസ് മുറി നിർമ്മിച്ചിരിക്കുന്നത്. 

 പരിപാടിയിൽ മുണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കെ കുട്ടികൃഷ്ണൻ, വൈസ് പ്രസിഡന്റ് മഞ്ജു, ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു സുരേഷ്, വാർഡ് മെമ്പർ സിബി എന്നിവർ പങ്കെടുത്തു.

 

date