Post Category
രജിസ്റ്റര്‍
ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും സന്ദര്‍ശകരുടെ പേര് വിവരം അടങ്ങുന്ന രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതാണ്. ഇത്തരത്തില്‍ രജിസ്റ്റര്‍ സൂക്ഷിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്. അതത് തഹസില്‍ദാരുടെ നേതൃത്വത്തില്‍ താലുക്കുകളിലെ കടകള്‍ പരിശോധിക്കുന്നതിന് സ്‌പെഷ്യല്‍ സ്‌ക്വാഡുകളെ നിയമിക്കും.
കടകളില്‍ സാനിറ്റൈസര്‍ ലഭ്യമാണോ, സാമൂഹ്യഅകലം പാലിക്കുന്നുണ്ടോ എന്നീ കാര്യങ്ങളും പരിശോധിക്കും. മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടക്കള്‍ക്കെതിരെ ആവശ്യമായ ശിക്ഷണ നടപടി സ്വീകരിക്കാന്‍(ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെട) അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് സ്‌കവാഡുകള്‍ റിപ്പോര്‍ട്ട് നല്‍കും.
കൂടാതെ, സര്‍ക്കാര്‍/സ്വകാര്യ ഓഫിസുകളിലും സന്ദര്‍ശക രജിസ്റ്റര്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ടതാണ്.
date
- Log in to post comments