Post Category
വിദേശത്ത് നിന്നും വരുന്നവരുടെ ക്വാറന്റീന്‍
നിലവില്‍ വിദേശത്ത് നിന്നു വരുന്നവരെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് ക്വാറന്റീന്‍ ചെയ്ത് വരുന്നത്. എന്നാല്‍ ഇത്തരത്തില്‍ ക്വാറന്റീന്‍ ചെയ്യുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാല്‍, ഇനിമുതല്‍ വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സൗകര്യം ഒരുക്കി നല്‍കണം.
വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഹോം ക്വാറന്റൈന്‍/പെയ്ഡ് ക്വാറന്റൈന്‍ ലഭ്യമല്ലായെങ്കില്‍ മാത്രം തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ചിലവിലുള്ള ക്വാറന്റീന്‍ സൗകര്യം നല്‌കേണ്ടതുള്ളു. തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ സൗകര്യം ലഭ്യമല്ലായെങ്കില്‍ തൊട്ടടുത്ത തദ്ദേശ സ്ഥാപനം മുഖേന സൗകര്യം ചെയ്ത നല്‍കണം.
date
- Log in to post comments