Skip to main content

കോവിഡ് 19:  കമ്മ്യൂണിറ്റി സെന്ററുകളിൽ വിവിധ വകുപ്പുകളിലെ ജീവനക്കാരെ നിയോഗിച്ച് കളക്‌ടറുടെ ഉത്തരവ്

ആലപ്പുഴ: അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കോവിഡ് 19 വ്യാപന പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിവിധ വകുപ്പുകളിലെ ജീവനക്കാരെ  ജില്ലയിലെ വിവിധ  കമ്മ്യൂണിറ്റി സെന്ററുകളിൽ നിയോഗിച്ച് ജില്ല കളക്‌ടർ എ.അലക്‌സാണ്ടർ ഉത്തരവായി. രോഗവ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനും ആരോഗ്യവകുപ്പിലെ ജീവനക്കാർ മതിയാകാത്ത സാഹചര്യത്തിലാണ് നടപടി. പുതുതായി നിയോഗിക്കപ്പെട്ട ജീവനക്കാർ ജൂലൈ 13നു രാവിലെ പത്തിന് അതത്  കമ്മ്യൂണിറ്റി സെന്ററുകളിൽ ജോലിക്ക് ഹാജരാകണം. ഉത്തരവ് പാലിക്കാത്ത ജീവനക്കാർക്കെതിരെ  2005-ലെ ദുരന്തനിവാരണ നിയമം വകുപ്പ് 51 പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്‌ടർ അറിയിച്ചു.
 

date