Skip to main content

എല്ലാവരും കൂടുതല്‍ ജാഗ്രത പാലിക്കണം- കളക്ടര്‍

 

 ജില്ലയിലെ കോവിഡ് വ്യാപനം തടയാന്‍ ശക്തമായ നടപടികള്‍ എടുക്കുകയാണെന്നും ആളുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ പറഞ്ഞു. മാര്‍ക്കറ്റുകളില്‍ ഇരട്ടി ശ്രദ്ധ ഉണ്ടാകണം. ആള്‍ക്കൂട്ടം അരുത്. അനാവശ്യമായ യാത്ര ഒഴിവാക്കണം. നിര്‍ബന്ധമായും മാസ്ക് ധരിക്കുകയും സാനിട്ടൈസര്‍ ഉപയോഗിക്കുകയും വേണം. ശാരീരിക അകലം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും കളക്ടര്‍ അറിയിച്ചു. കോവിഡ് രോഗികളുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ കോവി‍‍ഡ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കേണ്ടതാണ്. ഫോണ്‍-04772239999.

date