Skip to main content

വെള്ളക്കരം കുടിശിക അദാലത്ത്

    വാട്ടര്‍ അതോറിറ്റി പത്തനംതിട്ട ഡിവിഷന്റെ പരിധിയിലുള്ള ഗാര്‍ഹിക ഗാര്‍ഹികേതര ഉപഭോക്താക്കളുടെ വെള്ളക്കരം കുടിശിക തീര്‍പ്പാക്കുന്നതിന് ഈ മാസം 20ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ പത്തനംതിട്ട ഡിവിഷന്‍ ഓഫീസ് പരിസരത്ത് അദാലത്ത് നടത്തും. ഈ മാസം 13ന് മുമ്പ് പത്തനംതിട്ട, കോന്നി, റാന്നി, വടശേരിക്കര സെക്ഷന്‍ ഓഫീസുകളിലും പത്തനംതിട്ട/റാന്നി സബ്ഡിവിഷനുകളിലും അപേക്ഷ സ്വീകരിക്കും. 
                                                   

date