Post Category
ജീവൻ ബാബുവിന് ജില്ലയിലെ കോവിഡ് ഫസ്റ്റ് ലൈൻ സെന്ററിന്റെ ചുമതല
സംസ്ഥാന സർക്കാർ എല്ലാ ജില്ലകളിലും പ്രാവർത്തികമാക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ സെന്ററിന്റെ തൃശൂർ ജില്ലയിലെ ചുമതല ജീവൻ ബാബുവിനാണ്. നിലവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടറും മുൻ കാസർകോട് ജില്ലാ കളക്ടറുമായിരുന്ന ജീവൻ ബാബു ബുധനാഴ്ച (ജൂലൈ 15) ചുമതലയേൽക്കും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അൻപതിനായിരം കിടക്കകളാണ് ഫസ്റ്റ്ലൈൻ സെന്ററുകളിലൂടെ തയ്യാറാക്കുന്നത്. ജില്ലയിൽ 5000 കിടക്കകളാണ് ഈ പദ്ധതി വഴി ഒരുക്കുന്നത്. സ്‌കൂളുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവ കൂടി ഉൾപ്പെടുത്തിയായിരിക്കും ഫസ്റ്റ് ലൈൻ സെന്ററുകൾ തയ്യാറാക്കുക.
date
- Log in to post comments