Skip to main content

പോക്‌സോ: കുട്ടികളെ തിരിച്ചറിയുന്ന വിവരങ്ങള്‍  സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്താല്‍ കുറ്റകരം: പി. ബിജു

    കുട്ടികളുടെ സംരക്ഷണത്തിനും അവകാശത്തിനും സുരക്ഷയ്ക്കുവേണ്ടി മാത്രം 20 നിയമങ്ങളുള്ള രാജ്യമാണു നമ്മുടേതെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.ബിജു പറഞ്ഞു. കുട്ടികളുടെ ഉത്തമതാല്‍പര്യം പരിഗണിച്ച് അവരെ മികച്ച പൗരന്മാരാക്കി വളര്‍ത്തുന്നതിന് സാഹചര്യമുണ്ടാക്കേണ്ടത് മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള  പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. 
    ലൈംഗീക അതിക്രമത്തിന് ഇരയാകുന്ന കുട്ടികളെ തിരിച്ചറിയുന്ന തരത്തില്‍ വിവരങ്ങള്‍ അറിയാതെയാണെങ്കിലും ചിലര്‍ വാട്ട്‌സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ ഷെയര്‍ചെയ്യുന്നുണ്ട്. ഇത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ലൈംഗീക അതിക്രമത്തിന് ഇരയാകുന്ന കുട്ടിയില്‍ നിന്നും വിവരങ്ങള്‍ തേടുമ്പോള്‍ അവരുടെ മാനസികാവസ്ഥയില്‍ നിന്നുകൊണ്ടു ചിന്തിച്ചുപെരുമാറുവാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയണം. ഇത്തരം സാഹചര്യങ്ങളില്‍ ഒരു രക്ഷിതാവിന്റെ മനസോടെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പോക്‌സോ ശില്പശാലയില്‍ 'ബാലാവകാശങ്ങളും മാധ്യമ ധര്‍മ്മവും' എന്ന വിഷയത്തില്‍ ക്ലാസ് എടുക്കുകയായിരുന്നു പി.ബിജു. 
    പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി സുഗതന്‍ സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.ടി ജോണ്‍ നന്ദിയും പറഞ്ഞു.
 

date