Post Category
സമൂഹം വ്യക്തിഗതമായി ചുരുങ്ങുമ്പോള്‍ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു: ജില്ലാ കളക്ടര്‍
സമൂഹം വ്യക്തിഗതമായി ചുരുങ്ങുമ്പോഴാണ് അതിക്രമങ്ങളുണ്ടാകുന്നതെന്ന് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ പറഞ്ഞു. ഏതോ ഒന്നിനെ ഭയപ്പെടുന്ന രീതിയിലുളള സമൂഹമാണ് ഇന്നുളളത്. ഇത് മാറണമെങ്കില്‍ പരസ്പരം ഇടപെടുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടണമെന്നും ജില്ലാകളക്ടര്‍ പറഞ്ഞു. പ്രസ് ക്ലബില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കാസര്‍കോട് പ്രസ് ക്ലബിന്റെ സഹകരണത്തോടെ നടത്തിയ പോക്‌സോ മാധ്യമ ശില്പശാലയില്‍ ലൈംഗീക അതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കല്‍ നിയമവും സമൂഹധര്‍മവും എന്ന വിഷയത്തില്‍ പൊതുസംവാദം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
date
- Log in to post comments