Skip to main content

ജില്ലയുടെ തീരപ്രദേശങ്ങളിൽ മത്സ്യ വിൽപ്പനക്ക് കർശന നിരോധനം

ജില്ലയുടെ തീരപ്രദേശങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇതര ജില്ലകളിൽ നിന്നും വള്ളങ്ങളിലും ബോട്ടുകളിലും കരമാർഗ്ഗവും എത്തിച്ചേർന്ന് അനധികൃതമായി മത്സ്യ കച്ചവടമോ മത്സ്യബന്ധനമോ നടത്തുന്നത് കർശനമായി നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിറക്കി. കോവിഡ് 19 സമൂഹ വ്യാപന തോത് ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ജില്ലയുടെ തീരപ്രദേശങ്ങളിൽ രോഗ നിർവ്യാപന നടപടികൾ ഫലപ്രദമായി നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായാണിത്. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കും. രാത്രികാല പട്രോളിംഗ് കർശനമാക്കും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

date