കണ്ണൂര്‍ അറിയിപ്പുകള്‍ 16-07-2020
ഗസ്റ്റ് അധ്യാപക നിയമനം
തലശ്ശേരി ഗവ.കോളേജില്‍ ഫിസിക്കല്‍ എജുക്കേഷന്‍ വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബിരുദാനന്തര ബിരുദവും നെറ്റ്/പി എച്ച് ഡി യും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കുള്ളവരെയും പരിഗണിക്കും. അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. താല്‍പര്യമുള്ളവര്‍ ജൂലൈ 21 ന് രാവിലെ 11 മണിക്ക് കോളേജില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 9947196918.
ഫെസിലിറ്റേറ്റര്‍ നിയമനം; കൂടിക്കാഴ്ച 22 മുതല്‍
സാമൂഹ്യ പഠനമുറികളിലേക്കുള്ള ഫെസിലിറ്റേറ്ററെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 22, 23, 24, 27 തീയതികളില്‍ കണ്ണൂര്‍ ഐ ടി ഡി പി ഓഫീസില്‍ നടത്തും. അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് അറിയിപ്പ് അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0497 270035
- Log in to post comments