Skip to main content

വാദ്യോപകരണ വിതരണം നാളെ      

 

        ജില്ലാ പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ശിങ്കാരിമേളം പരിശീലനം ലഭിച്ച പട്ടികജാതി യുവതീ-യുവാക്കള്‍ക്കുള്ള വാദ്യോപരണങ്ങള്‍ നാളെ ( ജൂലൈ 16) വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11ന് നടക്കുന്ന വിതരണോദ്ഘാടനം  പി.ഉബൈദുള്ള എം.എല്‍.എ നിര്‍വഹിക്കും. പദ്ധതിയില്‍ 23 ഗ്രൂപ്പുകള്‍ക്കാണ് വാദ്യോപകരണങ്ങള്‍ നല്‍കുന്നത്. 2019-20 ല്‍ ഒരു ഗ്രൂപ്പിന് വാദ്യോപകരണങ്ങള്‍ നല്‍കിയിരുന്നു. ബാക്കിയുള്ള 22 ഗ്രൂപ്പുകളില്‍ പൊന്നാനി മേഖലയിലുള്ള രണ്ട് ഗ്രൂപ്പുകളെ ഒഴിവാക്കി ബാക്കി 20 ഗ്രൂപ്പുകള്‍ക്കാണ് രാവിലെ 11നും 12നും വാദ്യോപകരണങ്ങള്‍ വിതരണം ചെയ്യുന്നത്.  പൊന്നാനി താലൂക്കില്‍ ഉള്‍പ്പെട്ട ഗ്രൂപ്പുകള്‍ക്കുള്ള വദ്യോപകരണങ്ങളുടെ  വിതരണ തീയതി പിന്നീട് അറിയിക്കുമെന്ന്  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

 

date