ഫെസിലിറ്റേറ്റര്‍ നിയമനം
നിലമ്പൂര്‍, എടവണ്ണ, പെരിന്തല്‍മണ്ണ (പൂക്കോട്ടുംപാടം) തുടങ്ങിയ മൂന്ന് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന സഹായ കേന്ദ്രങ്ങളിലേക്ക് ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. പ്ലസ്ടു, ഡി.സി.എ യോഗ്യതയുള്ള പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. സ്ഥാപനത്തിന്റെ അധികാര പരിധിയില്‍ സ്ഥിതി ചെയ്യുന്ന കോളനികളിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 15,000 രൂപ വീതം പ്രതിമാസ ഹോണറേറിയം നല്‍കും. താത്പര്യമുള്ളവര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ, നിലമ്പൂര്‍ ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസിലോ നല്‍കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 30. ഫോണ്‍: 9496070368( നിലമ്പൂര്‍), 9496070369 (എടവണ്ണ), 9496070400(പെരിന്തല്‍മണ്ണ).
- Log in to post comments