Skip to main content

വള്ളിക്കുന്നില്‍ റോഡുകളുടെ നവീകരണത്തിന് 2.10 കോടിയുടെ ഭരണാനുമതി

 

വള്ളിക്കുന്ന് മണ്ഡലത്തില്‍ വിവിധ ഗ്രാമ പഞ്ചായത്തുകളിലെ റോഡുകളുടെ പുനരുദ്ധാരണത്തിന് 2.10 കോടി രൂപയുടെ ഭരണാനുമതി.പള്ളിക്കുളം - മാലാപറമ്പ്-തിരുവങ്ങാട്ട്‌ക്ഷേത്രം  റോഡ് (16.75ലക്ഷം), ചേലക്കാട്ടുപുറായി -എസ്.സി  കോളനി റോഡ് (11.60 ലക്ഷം), ഹൈസ്‌കൂള്‍ - കാരായി ചക്കുളങ്ങര റോഡ് (10 ലക്ഷം),ഹൈസ്‌കൂള്‍ ചേനാട്ടില്‍ റോഡ് (17.60 ലക്ഷം )റോഡ് പുനരുദ്ധാരണം, മാളിയേക്കല്‍ പുളിയഞ്ചീരി റോഡ് (10 ലക്ഷം),  തെക്കുംപുറം വീട്ടചന്റ പുറായി വലിയേല്‍ റോഡ് (10 ലക്ഷം), ചിറ്റംപള്ളിയാളി കൊളങ്ങോട്ട് റോഡ് (10 ലക്ഷം), എയര്‍പോര്‍ട്ട് അപ്രോച്ച് നരിവെട്ടിച്ചാല്‍ റോഡ് (8.5 ലക്ഷം), മേലെ ചാലില്‍മാട് കൂട്ടക്കല്ലുങ്ങല്‍ റോഡ് (25 ലക്ഷം), കോതേരികു്-കുന്നത്ത്പറമ്പ് റോഡ് (15 ലക്ഷം) തുടങ്ങിയ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചതെന്ന്  പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ അറിയിച്ചു. പടിക്കല്‍ -ചെര്‍ന്നൂര്‍ റോഡ് നവീകരണം ( 50 ലക്ഷം), ക്രസന്റ് റോഡ്  നവീകരണം  (25 ലക്ഷം) എന്നീ പ്രവൃത്തികള്‍ക്കും ഫണ്‍് അനുവദിച്ചിട്ടുണ്‍്.

 

date