വളര്‍ത്തുമൃഗങ്ങളുടെ പരിപാലനത്തിന് ഓണ്‍ലൈന്‍ പരിശീലനം
കോവിഡ് കാലത്തും മൃഗ സംരക്ഷണ മേഖലയില്‍ കര്‍ഷകര്‍ക്ക് ഓണ്‍ലൈനിലൂടെ പരിശീലനം ഉറപ്പാക്കി കുറ്റിപ്പുറം ബ്ലോക്കിന് കീഴില്‍ ആതവനാടുള്ള മൃഗ സംരക്ഷണ പരിശീലന കേന്ദ്രം. മെയ് 21 നാണ് കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചതെങ്കിലും കോവിഡിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് നേരിട്ടുള്ള പരിശീലന പരിപാടികള്‍ നടത്താന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് അധികൃതര്‍ ഓണ്‍ലൈന്‍ സംവിധാനത്തിന്റെ സഹായം തേടിയത്. വാട്ട്സ്ആപ്പ് സംവിധാന സൗകര്യമുള്ള ഏതൊരു കര്‍ഷകനും മൃഗസംരക്ഷണ മേഖലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സൗജന്യ വെബിനാറിലൂടെ സംശയ നിവാരണത്തിനുള്ള അവസരമൊരുക്കുന്നു.
ആട്, പശു, പോത്ത്, ഏരുമ, പന്നി, മുയല്‍, എമു, കോഴി, താറാവ്, കാട എന്നിവയെ വളര്‍ത്തുന്നതിനാവശ്യമായ പരിശീലനമാണ് കര്‍ഷകര്‍ക്ക് കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നത്. വളര്‍ത്തുനായകള്‍, ഓമനപ്പക്ഷികള്‍ എന്നിവയെ സംബന്ധിച്ച വിവരങ്ങളും ഇവിടെ ലഭിക്കും. ഗൂഗിള്‍ മീറ്റ് സംവിധാനത്തിലൂടെ മാസം തോറും മൂന്ന് വെബിനാറുകളുകളാണ് നിലവില്‍ സംഘടിപ്പിച്ച് വരുന്നത്. കോവിഡ് കഴിയുന്നതോടെ കര്‍ഷകര്‍ക്ക് നേരിട്ട് കേന്ദ്രത്തിലെത്തി പരിശീലനം നേടാവുന്ന രീതിയിലേക്ക് മാറ്റുമെന്നും മൃഗ സംരക്ഷണ പരിശീലന കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ശിവ കുമാര്‍ പറഞ്ഞു.
ജൂലൈ 21 ന് നടക്കുന്ന വെബിനാറില്‍ 'ആടു വളര്‍ത്തല്‍ പരിപാലനവും രോഗ നിവാരണ മാര്‍ഗങ്ങളും' എന്ന വിഷയത്തില്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിലെ വെറ്ററിനറി സര്‍ജന്‍ ഡോ. നാസര്‍ പഞ്ചിളി ക്ലാസെടുക്കും. ആടു വളര്‍ത്തലിനെ സംബന്ധിച്ച രണ്ടാമത് വെബിനാറാണ് 21 ന് നടക്കുന്നത്. നേരത്തെ സുഭിക്ഷ കേരളം-മഴക്കാല വളര്‍ത്തു മൃഗ പരിപാലനം, ആടു വളര്‍ത്തല്‍ സാധ്യതകളും ഫാം ചട്ടങ്ങളും എന്ന വിഷയങ്ങളില്‍ കര്‍കര്‍ക്ക് പരിശീന ക്ലാസുകള്‍ നല്‍കിയിരുന്നു. വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരുന്നതിനും വെബിനാര്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് 8089293728 എന്ന നമ്പറില്‍ ബന്ധപ്പെടാം.
- Log in to post comments