Skip to main content

മത്സ്യബന്ധനം ഇന്ന് പുന:രാരംഭിക്കും:  കരുതല്‍ വേണമെന്ന് എംഎല്‍എ

 

    താനൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധനം പുന:രാംഭിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വി. അബ്ദുറഹ്മാന്‍ എം.എല്‍.എ. കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഉപജീവന മാര്‍ഗ്ഗം എന്ന നിലയില്‍ മത്സ്യബന്ധനം പുന:രാരംഭിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യങ്ങളില്‍ കഴിഞ്ഞ ദിവസം ഹാര്‍ബര്‍ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളുമായും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും  എം.എല്‍.എ ചര്‍ച്ച നടത്തിയിരുന്നു.  മത്സ്യബന്ധനം പൂര്‍ണ്ണമായും നിരോധിച്ചാല്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സാരമായി ബാധിക്കുമെന്നതിനാലാണ് ഇളവ് അനുവദിച്ചതെന്നും സമൂഹത്തിന്റെ പൊതുന• കണക്കിലെടുത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്ന് വി.അബ്ദുറഹ്മാന്‍ എം.എല്‍.എ അറിയിച്ചു. 
 
   രോഗവ്യാപന കൂടുതലായ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം. നിയന്ത്രണങ്ങള്‍ താത്ക്കാലിക ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും ഫിഷറീസ് വകുപ്പും പൊലീസും ആരോഗ്യവകുപ്പും നഗരസഭ അധികൃതരും ചേര്‍ന്ന് തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. നിബന്ധനകള്‍ പാലിച്ച് മാത്രമേ മത്സ്യബന്ധനവും വിപണനവും പാടുള്ളൂ. സാമൂഹിക അകലം പാലിക്കുന്നതിലും സാനിറ്റൈസര്‍, മാസ്‌ക് എന്നിവ ഉപയോഗിക്കുന്നതിലും വീഴ്ച വരുത്തരുത്. താനൂര്‍ ഹാര്‍ബര്‍ കേന്ദ്രീകരിച്ച് മത്സ്യബന്ധനം ഇന്ന് (ജൂലൈ 16) പുന: രാരംഭിക്കുന്ന പശ്ചാത്തലത്തിലാണ് എം.എല്‍.എയുടെ മുന്‍കരുതല്‍ നിര്‍ദേശം.

date