Post Category
എന്‍ട്രന്‍സ് പരീക്ഷയ്ക്ക് പൊന്നാനിയില്‍ നിന്ന് കെ.എസ്.ആര്.ടി.സി
കേരള എഞ്ചിനീയറിങ് ആര്‍ട്ടിടെക്ച്ചര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയോടനുബന്ധിച്ച് ഇന്ന് ( ജൂലൈ 16) പൊന്നാനി കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്നും പ്രത്യേക ബസുകള്‍ സര്‍വീസുകള്‍ നടത്തും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ഇടപെടലിനെ തുടര്‍ന്നാണ് ബസ് സര്‍വീസ്.
പൊന്നാനിയില്‍ നിന്ന് കോഴിക്കോട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലേക്കായി ഓരോ പ്രത്യേക സര്‍വീസുകളാണ് നടത്തുന്നത്. സര്‍വീസുകള്‍ രാവിലെ 6.30ന് ആരംഭിക്കും. എടപ്പാള്‍ വഴിയാണ് തൃശ്ശൂരിലേക്കും കോഴിക്കോടിലേക്കും സര്‍വീസ് നടത്തുക. പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് ബസ് യാത്രയ്ക്ക് നിര്‍ബന്ധമാണ്. കൂടെ ഒരു രക്ഷിതാവിനും യാത്ര ചെയ്യാം. മറ്റുള്ള യാത്രക്കാരെ ബസില്‍ അനുവദിക്കില്ല. തിരിച്ച് വൈകീട്ട് അഞ്ചരയ്ക്ക് കോഴിക്കോട്, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് ബസുകളും പൊന്നാനിയിലേക്ക് സര്‍വീസ് നടത്തും.
date
- Log in to post comments