Post Category
കോവിഡ് 19 പ്രതിജ്ഞ ഓണ്‍ലൈനായി എടുക്കാം
കോവിഡ് 19 ന്റെ ഭാഗമായി പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി ജില്ലാഭരണകൂടവും ആരോഗ്യവകുപ്പും ആരോഗ്യകേരളവും സംയുക്തമായി 'ഉത്തരവാദിത്തം എന്നില്‍ നിന്ന് ' എന്ന പേരില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ക്യാമ്പയിന്റെ ഭാഗമായുള്ള പ്രതിജ്ഞ ഓണ്‍ലൈന്‍ വഴിയാണ് സംഘടിപ്പിക്കുന്നത്. ക്യാമ്പയിനിന്റെ ഭാഗമാകുന്നവര്‍ക്ക് ജില്ലാഭരണകൂടം സര്‍ട്ടിഫിക്കറ്റ് നല്‍കും. താത്പര്യമുള്ളവര്‍ക്ക് http://covid19ciap.kerala.gov.in/ എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്ത് പ്രതിജ്ഞ എടുക്കാം. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.
date
- Log in to post comments