Post Category
ഓണ്‍ലൈന്‍ കൂടിക്കാഴ്ച
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ വിവിധ ഒഴിവുകളിലേക്ക് ജൂലൈ 17ന് നടത്താന്‍ തീരുമാനിച്ച കൂടിക്കാഴ്ച കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു ദിവസം ഓണ്‍ലൈനായി നടത്തുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയുള്‍പ്പടെയുള്ള അപേക്ഷ ജൂലൈ 21 ന് വൈകീട്ട് അഞ്ചിനകം എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭിക്കണം. അപേക്ഷയില്‍ മൊബൈല്‍ നമ്പറും നിര്‍ബന്ധമായും രേഖപ്പെടുത്തണം. ഫോണ്‍: 0483: 2765056.
date
- Log in to post comments