Post Category
ജില്ലാ കലക്റ്ററുടെ പരാതി പരിഹാര അദാലത്ത് 17ന്
ജില്ലാ കലക്റ്റര്‍ ഡോ: പി. സുരേഷ് ബാബു മാര്‍ച്ച് 17 ന് പട്ടാമ്പി നഗരസഭാ അങ്കണത്തില്‍ പരാതി പരിഹാര അദാലത്ത് നടത്തും. മാര്‍ച്ച് 15 വരെ അക്ഷയകേന്ദ്രങ്ങള്‍, പട്ടാമ്പി താലൂക്ക്, താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ അപേക്ഷ നല്‍കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, ഭൂമി ഏറ്റെടുക്കല്‍, റേഷന്‍ കാര്‍ഡ്, നിയമപരമായി പരിഹരിക്കേണ്ട കേസുകള്‍ എന്നിവയൊഴികെയുള്ള വിഷയങ്ങള്‍ അദാലത്തില്‍ പരിഹരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ താലൂക്കുകളില്‍ ഓണ്‍ലൈനായി നല്‍കാം. ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ അദാലത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്റ്റര്‍ അറിയിച്ചു.
date
- Log in to post comments