Skip to main content

സ്‌കൂള്‍ കെട്ടിട നിര്‍മാണം പുരോഗമിക്കുന്നു

  കൊണ്ടോട്ടി മേലങ്ങാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കെട്ടിട നിര്‍മാണം പുരോഗമിക്കുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയിലുള്‍പ്പെടുത്തി അഞ്ച് കോടി രൂപ ചെലവിലാണ് ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിന്റെ നിര്‍മാണം നടക്കുന്നത്. പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കിഫ്ബി വഴിയാണ് പുതിയ ബില്‍ഡിങ് ഒരുക്കുന്നത്. 2.02 കോടി രൂപ ചെലവില്‍ യു.പി വിഭാഗത്തിനുള്ള കെട്ടിട നിര്‍മാണവും ഉടന്‍ ആരംഭിക്കുമെന്ന് കൈറ്റ്‌സ് അറിയിച്ചു.
 

date