Post Category
സമ്മിശ്ര കൃഷിയിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി ഊരകം ഗ്രാമ പഞ്ചായത്ത്
സുഭിക്ഷ കേരളം പദ്ധതിയിലൂടെ ഊരകം ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ച സമ്മിശ്ര കൃഷി രീതി മാതൃകയാകുന്നു. രണ്ടര ലക്ഷം രൂപ ചെലവില്‍ 15 ഏക്കര്‍ സ്ഥലത്താണ് കൃഷിയിറക്കിട്ടുള്ളത്. പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ വിളകളില്‍ നിന്ന് വ്യത്യസ്തമായി രാഗി, ചാമ, മോടന്‍ നെല്ല് തുടങ്ങിയ ചെറുധാന്യങ്ങളാണ് സമ്മിശ്ര കൃഷി ചെയ്യുന്നത്. വളരെ കുറഞ്ഞ ചെലവില്‍ ഭക്ഷ്യ- പോഷക സുരക്ഷ ഉറപ്പു വരുത്താന്‍ ഈ സമ്മിശ്ര കൃഷി വിളകളിലൂടെ സാധിക്കും. സെപ്റ്റംബര്‍ മാസത്തില്‍ വിളവെടുപ്പ് നടത്താനാവുമെന്ന് ഊരകം കൃഷി ഓഫീസര്‍ പി.എം മെഹറുന്നീസ പറഞ്ഞു.
date
- Log in to post comments