Skip to main content

കെട്ടിട നിര്‍മ്മാണ അപേക്ഷകളില്‍ തീര്‍പ്പു കര്‍പ്പിക്കുന്നതിന് അദാലത്ത് നടത്തും.

    ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളില്‍ തീര്‍പ്പാകാതെ കിടക്കുന്ന കെട്ടിട നിര്‍മ്മാണ അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിന് ജില്ലാ ടൗണ്‍ പ്ലാനറുടെ നേതൃത്വത്തില്‍ അദാലത്ത് നടത്തും. ജില്ലയിലെ വിവിധ താലൂക്ക് കേന്ദ്രങ്ങളില്‍ ഏപ്രില്‍ മാസത്തിലാണ് അദാലത്ത് നടത്തുക.  ഗ്രാമ പഞ്ചായത്തുകളില്‍ തീരുമാനത്തിന് കാലതാമസം നേരിടുന്ന അപേക്ഷകളില്‍ സത്വര പരിഹാരമുണ്ടാകണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.    
ഗ്രാമ പഞ്ചായത്ത് ഓഫീസുകളില്‍ 2018 ജനുവരി വരെ കെട്ടിട നിര്‍മ്മാണ അനുമതിക്ക് അപേക്ഷ നല്‍കിയവര്‍ക്ക് അദാലത്തില്‍ പരാതി നല്‍കാം.  അപേക്ഷയില്‍ ഗ്രാമ പഞ്ചായത്തിന്റെ പേര്, ഗ്രാമ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയതിന്റെ ഫയല്‍ നമ്പറും തിയ്യതിയും, അപേക്ഷകന്റെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തണം.  അപേക്ഷ നഗരാസൂത്രക, നഗരാസൂത്രണ കാര്യാലയം, സിവില്‍ സ്റ്റേഷന്‍, മലപ്പുറം 676505 വിലാസത്തില്‍ മാര്‍ച്ച് 31നകം ലഭിക്കണം.

 

date