Post Category
പ്ലസ് വണ്‍ പ്രവേശനം അപേക്ഷ ക്ഷണിച്ചു
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സ് ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്ത പട്ടിക വര്‍ഗ, പട്ടിക ജാതി , ജനറല്‍ വിഭാഗങ്ങളില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ജൂലൈ 30 ന് വൈകീട്ട്് 5 നകം സ്‌കൂള്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷഫോം സ്‌കൂള്‍ ഓഫീസ്, കല്‍പ്പറ്റ ഐ.ടി.ഡി.പി ഓഫീസ്, മാനന്തവാടി,ബത്തേരി താലൂക്ക് ടി.ഡി.ഒ ഓഫീസുകളില്‍ നിന്നും ലഭിക്കും. ഫോണ്‍.04936 284818, 9048336001.
date
- Log in to post comments