Skip to main content

ദേശീയ വെബ്ബിനാർ ജൂലൈ 18 ന്

സുസ്ഥിര വികസനത്തിലൂന്നിയ തദ്ദേശസ്വയംഭരണം എന്ന വെബിനാർ സീരിസ് ജൂലൈ 18 ശനിയാഴ്ച തുടങ്ങും. ശിശു സൗഹൃദ തദ്ദേശ സ്വയംഭരണം എന്ന വിഷയത്തിൽ നടക്കുന്ന വെബ്ബിനാർ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ പ്രഗത്ഭർ വിഷയാവതരണം നടത്തും. മുൻ ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൻ ശോഭ കോശി, മുൻ യുണിസെഫ് പ്രതിനിധി ജി. ബാലഗോപാൽ ഐ എ എസ്, ഡോ സി കതിരേശൻ എന്നിവരാണ് പാനലിസ്റ്റുകൾ. Kilatcr, harithakeralamission, kilatcr തുടങ്ങിയ ഫേസ്ബുക്ക്, യൂറ്റിയുബ് പേജുകളിൽ തത്സമയം പരിപാടി കാണാനാകും. ശിശു സൗഹൃദ ജില്ലയ്ക്കുള്ള അവാർഡായ ദീനദയാൽ ഉപാധ്യായ ശാക്തീകരണ അവാർഡ് തൃശൂർ ജില്ലക്ക് ലഭിച്ച സാഹചര്യത്തിലാണ് വെബ്ബിനാർ സംഘടിപ്പിക്കുന്നത്.

date