Skip to main content

കോൾ ഭാരവാഹകസമിതി നിലനിർത്തി

കോവിഡ് 19 ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള കോൾ ഉപദേശക സമിതിയെയും പാടശേഖര എക്‌സിക്കുട്ടീവ് കമ്മിറ്റിയെയും തന്നെ നിലവിലെ ചുമതലകൾ ഏൽപ്പിച്ചു. വരും സീസണിലെ കൃഷി ആവശ്യങ്ങൾ നിർവഹിക്കുന്നതിനാണ് കമ്മിറ്റി. ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൃഷിക്കാർക്ക് നൽകാനുള്ള കുടിശ്ശിക അടക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ തീരുമാനമായി. എംഎൽഎ മുരളി പെരുനെല്ലി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.  

 

date