Skip to main content

തുല്യതാ പദ്ധതി ജില്ലയുടെ വിദ്യാഭ്യാസവളര്‍ച്ചയില്‍ നിര്‍ണ്ണായക ഘടകം - ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

 

കേരളത്തില്‍ ആദ്യമായി തുല്യതാ പരീക്ഷയില്‍ സമ്പൂര്‍ണ്ണ എ പ്ലസ് മലപ്പുറം ജില്ലയിലെ പഠിതാവിന് നേടിയെടുക്കാന്‍ കഴിഞ്ഞത് ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച അക്ഷരശ്രീ പദ്ധതിയുടെ നേട്ടമാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജില്ലയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
       മലപ്പുറം കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളില്‍ ഹയര്‍സെക്കന്ററി തുല്യതാ പഠിതാക്കളുടെ സംഗമവും മോട്ടിവേഷന്‍ ക്ലാസും  ഉദ്ഘാടനം  ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. വിദ്യാഭ്യാസത്തില്‍ മലപ്പുറം ജില്ല ഏറെ മുന്നിലാണെന്നും ഇതിന് സാക്ഷരതാ പ്രവര്‍ത്തനം നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി പത്താംതരം തുല്യതയില്‍ സമ്പൂര്‍ണ്ണ എ പ്ലസ് നേടിയ കോട്ടക്കല്‍ രാജാസ് പഠനകേന്ദ്രത്തിലെ ശ്രീ.രഞ്ജിത്തിനും ഉന്നത വിജയം കരസ്ഥമാക്കിയ മറ്റ് പഠിതാക്കള്‍ക്കുമുള്ള ഉപഹാരവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു.
         ചടങ്ങില്‍  ജില്ലാ പഞ്ചായത്ത് മെമ്പറും സാക്ഷരതാ മിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ  സലിം കുരുവമ്പലം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഹനീഫ പുതുപ്പറമ്പ്, സെക്രട്ടറി പ്രീതി മേനോന്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.മനോജ് സെബാസ്റ്റ്യന്‍,അസി.കോ ഓര്‍ഡിനേറ്റര്‍മാരായ  പാര്‍വ്വതി.പി.വി തുടങ്ങിയവര്‍ സംസാരിച്ചു. ടി.സലിം, ഉണ്ണിമൊയ്തീന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

 

date