Post Category
ജില്ലാ ആശുപത്രിയില്‍ ഒഴിവുകള്‍
ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് നടത്തുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, അറ്റന്റര്‍ തസ്തികകളിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. എം ബി ബിഎസ്, എം ഡി സൈക്യാട്രി/ഡി പി എം എന്നിവയാണ് മെഡിക്കല്‍ ഓഫീസര്‍ തസ്തിയുടെ യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് എം ഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി/പോസ്റ്റ് ഗ്രാജേ്വറ്റ് ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ആപ്ലിക്കേഷന്‍ എന്നിവയും അറ്റന്റര്‍ തസ്തികയിലേക്ക് ഏഴാം ക്ലാസ് പാസ്സായവരുമായിരിക്കണം. അപേക്ഷകള്‍ ഫോണ്‍ നമ്പര്‍ സഹിതം സൂപ്രണ്ട്, ജില്ലാ ആശുപത്രി, കണ്ണൂര്‍ എന്ന വിലാസത്തിലും dhkannur@yahoo.in എന്ന ഇ മെയിലേക്കും 16 നകം ലഭിക്കണം.
പി എന്‍ സി/500/2018
date
- Log in to post comments